ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.


ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.

നവംബർ 04 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി സ്റ്റേഡിയംത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്.പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം തൃശ്ശൂർ ശക്തൻസും, രണ്ടാം സ്ഥാനം എറണാകുളം സ്പാർട്ടൻസും, മൂന്നാം സ്ഥാനം കാലിക്കറ്റ് വൈപെഴ്സും, നാലാം സ്ഥാനം കണ്ണൂരും കരസ്ഥമാക്കി. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം അമൽദേവ് ഒ .കെ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.. പരിപാടിയിൽ മുഖ്യാതിഥിയായ ബഹ്റൈനിൽ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ അൽ ദയാലാമിയെ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ സംഘടനയുടെ രക്ഷാധികാരിയും ലോക കേരളാ സഭാ അംഗവും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്നേഹോപഹാരം നൽകി ആദരിച്ചു.

 

തഗ് ഓഫ് വാർ അസോസിയേഷൻ 2022 ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അവാർഡ് ലൈറ്റിസ് ഓഫ്‌ കിൻഡ്നെസ്സിലെ സയ്യദ് ഹനീഫിനും സാമൂഹ്യ പ്രവർത്തകനായ നജീബ് കടലായി എന്നിവർക്ക് നൽകി ആദരിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളായി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് , സാമൂഹ്യ പ്രവർത്തകരായ കെ ടി സലിം , അൻവർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് നമ്പ്യാർ, ബിനു കുനംതനം ഓ ഐ സി സി , രാജു കല്ലുംപുറംഓ ഐ സി സി), നിസാർ ഉസ്മാൻ(കെ എം സി സി), അബ്ദുൽ ലത്തീഫ് കൊയിലാണ്ടി(തണൽ), ശ രാജീവൻ(ഐ സി ആർ എഫ് മെമ്പർ) എന്നിവർ പങ്കെടുത്തു.ടൂർണമെന്റിന് വോളന്റീയർ സപ്പോർട്ട് നൽകി പേൾ ബഹറിനും,മെഡിക്കൽ പിന്തുണ നൽകി അൽ ഹിലാൽ മെഡിക്കൽ സെന്ററും രംഗത്തുണ്ടായിരുന്നു .ടഗ്ഗ് ഓഫ്‌ വാർ ടൂർണമെന്റ് ഇൻചാർജ് ഒഫീഷ്യൽസ് രഞ്ജിത്ത് ബാബു, ശരത് സുരേന്ദ്രൻ, രതിൻ തിലക്, ഷാജി ആന്റണിയ്യും, അരുൺ ഹർഷൻ,ഷൈജു കണ്ണൂർ, സജീവ് എന്നിവർ മത്സരം നിയന്ത്രിച്ചു. പരിപാടിക്ക് മിഴിവേകാൻ മിന്നൽ ബീറ്റ്‌സ് നാടൻ പാട്ടുകൾ ഒരുക്കിയിരുന്നു. മികച്ച അന്നൗൺസർകുള്ള മൊമെന്റോ ഷമീർ പൊന്നാനിക്ക് നൽകി.ചടങ്ങിൽ ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം ഷജിൽ ആലക്കൽ വിശിഷ്ടാതിഥികൾക്കും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു.

Leave A Comment