ഷബിനി വാസുദേവിന്റെ നോവൽ ‘ശകുനി’ യുടെ പുസ്തകപ്രകാശനം നടന്നു.

  • Home-FINAL
  • Business & Strategy
  • ഷബിനി വാസുദേവിന്റെ നോവൽ ‘ശകുനി’ യുടെ പുസ്തകപ്രകാശനം നടന്നു.

ഷബിനി വാസുദേവിന്റെ നോവൽ ‘ശകുനി’ യുടെ പുസ്തകപ്രകാശനം നടന്നു.


ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരി ഷബിനി വാസുദേവിന്റെ ആദ്യനോവൽ ‘ശകുനി’യുടെ പുസ്തകപ്രകാശന പരിപാടി സംഘടിപ്പിച്ചു. ‘ശകുനി’ രണ്ടാം പതിപ്പിന്റെ പ്രകാശനമാണ് ഇന്നലെ (7/11/2022 ) വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നത്. കേട്ട് പരിചയിച്ചതും കണ്ടു പരിചയിച്ചതുമായ രീതികളിൽ നിന്നും വ്യത്യസ്തമായി ഭാരതകഥയെ നോക്കികാണാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഷബിനി വാസുദേവിന്റെ ശകുനി എന്ന നോവലിന്റെ നേട്ടം. അതിൽ ഏറ്റവും പ്രധാനമായി തോന്നുന്നത് മനുഷ്യ മനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീർണതകളെ സംബന്ധിച്ച ഉൾകാഴ്ചകളാണെന്ന് ആമുഖമെഴുതിയ എം എൻ കാരശ്ശേരി സാക്ഷ്യപ്പെടുത്തിയത് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു പുസ്തകത്തെ കുറിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടത്.
മഹാഭാരതത്തിലെ ശകുനിയെ മുഖ്യ കഥാപാത്രമാക്കി രചിക്കപ്പെട്ട നോവലാണിത്. ഗാന്ധാര ദേശത്തെ സുബല മഹാരാജാവിന്റെ പുത്രനും കള്ളച്ചൂതിൽ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയിൽ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകൾ ഗ്രന്ഥകാരി ഒരു സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനം ചെയ്തിരിക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ശകുനി’ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പ്രശസ്ത എഴുത്തുകാരി ശ്രീദേവി വടക്കേടത്തിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതം പറഞ്ഞ പരിപാടിയിൽ സജി മാർക്കോസ്, സ്വപ്ന വിനോദ് എന്നിവരാണ് പുസ്തകത്തെ പരിചയപെടുത്തി സംസാരിച്ചത് . സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ജയചന്ദ്രൻ രാമന്തളി, സുനിൽ മാവേലിക്കര തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു . സാഹിത്യവേദി കൺവീനർ പ്രശാന്ത് നന്ദി പറഞ്ഞ പരിപാടി സന്ധ്യ ജയരാജ് നിയന്ത്രിച്ചു.

Leave A Comment