വാക്കുകളല്ല, എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളോട് സംസാരിക്കും – ചന്ദ്രചൂഡ്.

  • Home-FINAL
  • Business & Strategy
  • വാക്കുകളല്ല, എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളോട് സംസാരിക്കും – ചന്ദ്രചൂഡ്.

വാക്കുകളല്ല, എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളോട് സംസാരിക്കും – ചന്ദ്രചൂഡ്.


ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. വാക്കുകള്‍ക്കല്ല, പ്രവര്‍ത്തനങ്ങള്‍ക്കാണ് മൂന്‍തൂക്കമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.സാധാരണ പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം ചന്ദ്രചൂഡ് പറഞ്ഞു. ജുഡീഷ്യല്‍ നടപടികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 നംവംബര്‍ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി.യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം. ഏഴുവര്‍ഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നത്.

Leave A Comment