രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Home-FINAL
  • Kerala
  • രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ്് വരെയുള്ള ജില്ലകളിലാണ് രണ്ട് ദിവസത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലില്‍ വീണ്ടും പടിഞ്ഞാറന്‍ കാറ്റ് സജീവമായതിന്റെ ഫലമായാണ് മഴ വീണ്ടും എത്തിയത്. മുന്നറിയിപ്പ് പ്രകാരം 27-ാം തീയതി വരെ മഴ തുടരും. എന്നാല്‍ 25ന് അഞ്ചു ജില്ലകളിലും, 26നും 27നും രണ്ട് ജില്ലകളിലും മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. Also Read – ‘കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു, ഇന്നും ചര്‍ച്ച ചെയ്യും, നാളെയും ആവശ്യമാണെങ്കില്‍ ചര്‍ച്ച’; ഒരു മടിയും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി ശക്തമായ മഴ മുന്നറിയിപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ ശക്തിപ്പെടുന്നതോടെ നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. അതിനാല്‍ യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

 

Leave A Comment