പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.

പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.


മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു.

പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ.

സുധി പുത്തൻവേലിക്കര, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രൻ, അബ്ദുൽ ഗഫൂർ തൃത്താല, അബ്ദുൽ സലാം, ഈ കെ സലീം, ഷാനവാസ് എ എം എന്നിവർ വിധികർത്താക്കളായിരുന്നു. ഗഫൂർ മൂക്കുതല, ജാഫർ പി, ഇജാസ്, ബാസിം, ഇർഷാദ് കോട്ടയം, ഹാഷിം, ഫസലുറഹ്മാൻ, ഷുഐബ്, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ പ്രവാസി ആർട്സ് ഡേയ്ക്ക് നേതൃത്വം നൽകി.

Leave A Comment