ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.

ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.


ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകച്ച് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1ന് വ്യാഴാഴ്ച വൈകിട്ട് 7.30 ന് തിരശ്ശീല ഉയരും. ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും ആഘോഷങ്ങളുമായി ഒരുക്കുന്ന ഈ പരിപാടിയിലാണ് സെപ്തംബർ 30ന് ആലപ്പുഴ പ്രവാസി അസോസിയേഷനും അണിചേരുന്നത്. കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, മെഡിക്കൽ സഹായം ചെയ്തുകൊടുത്തുമൊക്കെ മികച്ച പ്രവർത്തങ്ങൾ നടത്തി ശ്രദ്ധ നേടിയ അസോസിയേഷനാണ് ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ.

കോവിഡ് പ്രതിസന്ധി തരണം ചെയ്ത ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ആലപ്പുഴ ജില്ലയിലുള്ള എല്ലാവരെയും ഒരു കുടകീഴിൽ ഒരുമിപ്പിച്ചുകൊണ്ടാണ് ഇത്തവണ ഓണാഘോഷപരിപാടി സഗയയിലെ ബഹ്‌റൈൻ മീഡിയ സിറ്റി യിൽ വെച്ച് സെപ്തംബര് 30 നു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്നും ഈ ഓണാഘോഷ രാവിലേക്കു എല്ലാ ആലപ്പുഴ ജില്ലാ പ്രവാസികളേയും സ്വാഗതം ചെയ്യുന്നതായും

ആലപ്പുഴ പ്രവാസി അസോസിയേഷന്റെ ഫേസ് ബുക്ക്

https://www.facebook.com/alapuzha.bah

വാട്സ് കൂട്ടായ്‌മയിലേക്കും

https://chat.whatsapp.com/BvfZpjd9ly14rFKPfhA1VO

ഓണാഘോഷ പരിപാടിയിലേക്കും ക്ഷണിക്കുന്നതായും .ഓണ പൂക്കളം, ഡാൻസ്, തിരുവാതിര, ഗാനമേള, അരവം അവതരിപ്പിക്കുന്ന നാടൻപട്ടുകൾ തുടർന്ന് ഓണാസദ്യയും പരിപാടിയിൽ ഒരുക്കിയിട്ടുണ്ടെന്നും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, സാം ജോസ് കാവാലം,ജയലാൽ ചിങ്ങോലി,അനിൽകുമാർ കായംകുളം,രാജേഷ് മാവേലിക്കര,ശ്രീജിത്ത്‌ ആലപ്പുഴ,ശ്രീകുമാർ മാവേലിക്കര, അജിത് എടത്വ,രാജീവ് പള്ളിപ്പാട്, അനൂപ് ഹരിപ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.പ്രസിഡൻറ്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, സാം ജോസ് കാവാലം,ജയലാൽ ചിങ്ങോലി,അനിൽകുമാർ കായംകുളം,രാജേഷ് മാവേലിക്കര,ശ്രീജിത്ത്‌ ആലപ്പുഴ,ശ്രീകുമാർ മാവേലിക്കര, അജിത് എടത്വ,രാജീവ് പള്ളിപ്പാട്, അനൂപ് ഹരിപ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

Leave A Comment