5ജി തിരുവനന്തപുരത്തും എത്തി,

5ജി തിരുവനന്തപുരത്തും എത്തി,


കൊച്ചിയ്ക്കും ഗുരുവായൂരിനും പുറമേ ജിയോ ട്രൂ 5G സേവനങ്ങൾ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. കോർപറേഷൻ പരിധിയിലും നെയ്യാറ്റിൻകര നഗരസഭാ പ്രദേശങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് തുടക്കത്തിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ജിയോ 5ജി ഇന്ന് മുതലാണ് തിരുവനന്തപുരത്ത് ലഭ്യമായിത്തുടങ്ങിയത്. തമ്പാനൂർ, വിമാനത്താവളം, ടെക്നോപാർക്ക് ഉൾപ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമാകുന്നത്.5ജി ഹാൻഡ്സെറ്റുള്ള ഉപഭോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയിൽ 5ജി സേവനം സ്വീകരിക്കാൻ കഴിയും. കേരളത്തിൽ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിനായി ഇതിനോടകം 6000 കോടിരൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്.4G നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, വലിയ മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5G വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നിവയുള്ള പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ കഴിയും.

Leave A Comment