മോദിയെ താഴെ ഇറക്കാൻ ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി

  • Home-FINAL
  • Business & Strategy
  • മോദിയെ താഴെ ഇറക്കാൻ ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി

മോദിയെ താഴെ ഇറക്കാൻ ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി


തിരുവനന്തപുരം: മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണമെന്ന പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ‘മഹാഭൂരിപക്ഷം ജനങ്ങളെ നമുക്കൊപ്പം നിർത്തണം’- എ.കെ ആന്‍റണി കോൺഗ്രസിന്‍റെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പറഞ്ഞു.

മോദിക്കെതിരായ സമരത്തിൽ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ഇട്ടാലോ ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്‍റണി പറഞ്ഞു.

പള്ളിയിൽ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തിൽ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു. അമ്പലത്തിൽ പോകുന്നവരുടെ മേൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാൻ മാത്രമേ ഉപകരിക്കൂവെന്നും ആന്‍റണി പറഞ്ഞു. 2024 ൽ മോദിയെ താഴെ ഇറക്കാനുളള പ്രവർത്തനങ്ങൾക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്തണം. കോൺഗ്രസിന്റെ 138ആം സ്ഥാപക ദിനാഘോഷം കെ പി സി സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്റണി.

Leave A Comment