കൊച്ചിയിൽ ഇന്ന് മുതൽ 5ജി,

കൊച്ചിയിൽ ഇന്ന് മുതൽ 5ജി,


സംസ്ഥാനത്ത് ഇന്ന് മുതൽ 5ജി സേവനം ആരംഭിക്കും. ചൊവ്വാഴ്ച മുതൽ കൊച്ചി നഗരസഭയുടെ കീഴിലുള്ള തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇത് ലഭ്യമാകും. റിലയൻസ് ജിയോയാണ് സേവനങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 5ജി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലകളിൽ 5ജി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും നടക്കും.

Leave A Comment