മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ഗവർണർ

  • Home-FINAL
  • Business & Strategy
  • മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ഗവർണർ

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ഗവർണർ


കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും, വിരുന്ന് ആസ്വദിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ് മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നത് വേദനാജനകമാണെന്നും ഗവർണർ കോഴിക്കോട് പറഞ്ഞു.അതേസമയം ബഫർ സോൺ പരാതി വന്നാൽ പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  സർവകലാശാല നിയമഭേദഗതി ബിൽ ഇതുവരെ കിട്ടിയിട്ടില്ല. നിയമവിധേയമാണെങ്കിൽ ഏത് ബില്ലും ഒപ്പിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Comment