ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമെന്ന് ; അമിത് ഷാ

  • Home-FINAL
  • Business & Strategy
  • ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമെന്ന് ; അമിത് ഷാ

ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമെന്ന് ; അമിത് ഷാ


ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

80 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,000 ല്‍ നിന്ന് 89,000 ആയും പിജി സീറ്റുകളുടെ എണ്ണം 31,000 ല്‍ നിന്ന് 60,000 ആയും ഉയര്‍ന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ഇത് മോദി സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പുതിയ 22 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകള്‍ സ്ഥാപിച്ചു. 2014 മുതല്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 387-ല്‍ നിന്ന് 596 ആയി ഉയര്‍ന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി. ഉജ്ജയിനിലെ ശിവ് ഗ്യാന്‍ മോത്തി ലാല്‍ കണ്ണാശുപത്രിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ദ്ധനവ്. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവ്, എന്നിവ ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ എയിംസുകളിലൂടെ പാവപ്പെട്ടവര്‍ക്ക് അത്യാധുനിക വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment