കേരളത്തിൽ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

കേരളത്തിൽ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്


കേരളത്തിലെ 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇടുക്കി കാസർഗോഡ് ഒഴുകിയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടത്തുക.വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒമ്ബത് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം. മാര്‍ച്ച്‌ ഒന്നിനാണ് വോട്ടെണ്ണല്‍.23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, പാലക്കാട് ജില്ല പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Leave A Comment