രാജ്യങ്ങൾ തമ്മിൽ ഉള്ള സഹകരണം ശക്തമാക്കുന്നതിന് ബഹ്‌റൈനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി . ഫെബ്രുവരി 7 ചൊവ്വാഴ്‌ച ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് യോഗം ചേർന്നത് . ബഹ്റൈൻ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് ബഹ്റൈൻ സംഘത്തെ നയിച്ചത്.ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയാണ് ഖത്തർ സംഘത്തെ നയിച്ചത്. 2021 ജനുവരി 5 ന് സൗദി അറേബ്യയിൽ നടന്ന അൽ-ഉല ഉച്ചകോടിയിൽ പുറപ്പെടുവിച്ച പ്രഖ്യാപനത്തിന് അനുസൃതമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശനങ്ങൾ പരിഹരിക്കുന്നതിനും മറ്റുമായി ഉഭയകക്ഷി സമിതികളുടെ തലത്തിൽ ചർച്ചകൾ ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും ഒരുക്കുന്നത് യോഗം ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം വർധിപ്പിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ, സ്ഥിരത, വികസനം എന്നിവ കൈവരിക്കുന്നതിനും, ഉള്ള ഗൾഫിലെ അറബ് സഹകരണ കൗൺസിലിന്റെ സംയുക്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിൽ ഉള്ള സഹകരണത്തിന്റെ പ്രാധാന്യവും ഇരുപക്ഷവും ചർച്ച ചെയ്യും.