ബിസിനസ് മേഖലയിൽ തരംഗമായി ബഹ്റൈൻ.

ബിസിനസ് മേഖലയിൽ തരംഗമായി ബഹ്റൈൻ.


ബിസിനസ് ലോകത്ത് ബഹ്‌റൈൻ വളർച്ച കൈവരിക്കുന്നു. വളർന്നുവരുന്ന വിപണികളിൽ മികച്ച ബിസിനസ്സ് സാധ്യത കൂടുതലുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ബഹ്റൈനും.എമർജിംഗ് മാർക്കറ്റ്സ് വാർഷിക ലോജിസ്റ്റിക് സൂചിക പ്രകാരം, വളർന്നുവരുന്ന വിപണികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന മികച്ച 10 രാജ്യങ്ങളിൽ ഒന്നായാണ് ബഹ്റൈൻ സ്ഥാനം നേടിയത്. മൊത്തത്തിലുള്ള എമർജിംഗ് മാർക്കറ്റ്സ് ലോജിസ്റ്റിക്സ് സൂചിക 2022 പ്രകാരം, ബഹ്‌റൈൻ 14-ാം സ്ഥാനത്തും ബിസിനസ് അടിസ്ഥാനകാര്യങ്ങളിൽ ആറാം സ്ഥാനത്തും എത്തി. വളർന്നുവരുന്ന വിപണി രാജ്യങ്ങളുടെ നിയമ, നിയന്ത്രണ, നികുതി സംബന്ധിച്ച റാങ്കിംഗിൽ ജിസിസി രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ആദ്യ 2 സ്ഥാനങ്ങളിൽ ചൈനയും ഇന്ത്യയും ആണ്. യുഎഇ മൂന്നാം സ്ഥാനത്തും, സൗദി അറേബ്യ ആറാം സ്ഥാനത്തുമാണ് ഇടം നേടിയത്. ബിസിനസ്സ് ചെയ്യാനുള്ള ഏറ്റവും നല്ല അന്തരീക്ഷം” എന്നതിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തി, ഖത്തർ രണ്ടാം സ്ഥാനത്തും, സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവ തൊട്ടുപിന്നിലും ഇടം പിടിച്ചു.ജിസിസി രാജ്യങ്ങൾ തങ്ങളുടെ സ്വകാര്യമേഖലയുടെ വളർച്ച മെച്ചപ്പെടുത്താനും എണ്ണ, വാതകം എന്നിവയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും പരിശ്രമിക്കുന്നതിന്റെ ഫലമാണ് ബിസിനസ് മേഖലയിലെ വളർച്ച . സാങ്കേതികവിദ്യയുടെ ഉപയോഗം, ചെറുകിട ബിസിനസ്സുകൾക്ക് അന്തരീക്ഷം സൃഷ്ടിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, വിദഗ്ധ തൊഴിലാളികളെ പ്രദാനം ചെയ്യൽ തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ജി.സി.സി സാമ്പത്തിക വൈവിധ്യവൽക്കരണം നടത്താനും സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

Leave A Comment