ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപികരിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപികരിച്ചു.

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപികരിച്ചു.


മനാമ: കഴിഞ്ഞ 9 വർഷമായി ബഹ്‌റൈനിൽ പ്രവൃത്തിക്കുന്ന ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ അതിന്റ ലേഡീസ് വിങ് രൂപികരിച്ചു . കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ , രക്ഷാധികാരി ബോസ് , വൈസ് പ്രെസി. ജോർജ് സാമുവേൽ,ജനറൽ സെക്രട്ടറി അൻവർ ശൂരനാട് , ട്രെഷറർ ഹരികൃഷ്ണൻ , ജോയിന്റ് സെക്രെട്ടറി പ്രദീപ് കുമാർ , ജോയിന്റ് ട്രെഷറർ ഗിരീഷ്‌ ചന്ദ്രൻ, മീഡിയ കോഓർഡിനേറ്റർ സതീഷ് ചന്ദ്രൻ ,എക്സിക്യൂട്ടീവ് മെംബേർസ് പ്രകാശ് അരവിന്ദ് , ബാബുലാൽ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്ററന്റിൽ വച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മായിലെ ഫാമിലി അംഗങ്ങളും സന്നിഹിതരായിരുന്നു. ലേഡീസ് വിങ് ജനറൽ കൺവീനർ ആയി സുമി ഷമീർനെ തിരഞ്ഞെടുത്തു.
ജയപ്രഭ ഹരികൃഷ്ണൻ , അമ്പിളി, സഫ്ന അൻവർ ,മൃണാൾ നായർ , ഗായത്രി ഹരികൃഷ്ണൻ ,ലക്ഷ്മി ഗിരീഷ്‌ ,പ്രിൻസി സജി , ആരതി രാജ് ,ദിവ്യ പ്രിൻസ് , ഷീന അൻഷാദ് എന്നിവർ അടങ്ങിയ ലേഡീസ് വിങ് ചുമതലയേറ്റു.ബഹ്റിനിൽ ജോലി ചെയ്യുന്ന ശൂരനാടും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകളുടെ ക്ഷേമത്തിനായി രൂപം കൊണ്ട കൂട്ടായ്മ , സാമൂഹിക സേവന രംഗത്തും കാര്യാമായ സംഭാവനകൾ നൽകിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി .പ്രസ്തുത പ്രദേശങ്ങളിൽ നിന്നും ബഹ്‌റിനിൽ ജോലി ചെയ്യുന്നവർക്ക്‌ മെംബെര്ഷിപ്പിനായി 38207050,34153933 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave A Comment