മിഡിൽ ഈസ്റ്റിലെ ശക്തരായ ബിസിനസ് വനിതകൾ: ഫോബ്സ് പട്ടികയിൽ ബഹ്‌റൈനിൽ നിന്നും 5 പേർ

  • Home-FINAL
  • Business & Strategy
  • മിഡിൽ ഈസ്റ്റിലെ ശക്തരായ ബിസിനസ് വനിതകൾ: ഫോബ്സ് പട്ടികയിൽ ബഹ്‌റൈനിൽ നിന്നും 5 പേർ

മിഡിൽ ഈസ്റ്റിലെ ശക്തരായ ബിസിനസ് വനിതകൾ: ഫോബ്സ് പട്ടികയിൽ ബഹ്‌റൈനിൽ നിന്നും 5 പേർ


മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി ബഹ്റൈനിൽ നിന്നുള്ള 5 വനിതകൾ .വൈ കെ അൽമോയ്യിദ് ആൻഡ് സൺസിന്റെ മാനേജിംഗ് ഡയറക്ടർ മോന യൂസുഫ് അൽമോയ്യദ് , എസ്ഐസിഒ ബിഎസ് സി യുടെ സിഇഒ നജ്‌ല അൽ ഷിറാവി , ബഹ്‌റൈൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ദലാൽ അൽ ഖായിസ്, ബഹ്‌റൈൻ ബോഴ്‌സിന്റെ സി ഇ നർജിസ് ഫറൂഖ് ജമാൽ , ഖലീൽ ബിൻ ഇബ്രാഹിം കാനൂ കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായ സൂസി സൽമാൻ കാനൂ എന്നിവരാണ് ബഹറിനിൽ നിന്നും ഇടം പിടിച്ചത്.പട്ടികയിൽ, 16ാം സ്ഥാനത്ത് മോന യൂസഫ് അൽമോയിദ് , 69 ാമത് നജ്‌ല അൽ ഷിറാവി ,83-ാം സ്ഥാനം ദലാൽ അൽ ഖായിസ് , 90-ാമത് നർജി
സ് ഫാറൂഖ് ജമാൽ ,92-ാം സ്ഥാനം സുസി സൽമാൻ കാനൂ എന്നിങ്ങനെയാണ് . അബുദാബി ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ഹന അൽ റോസ്തമാനിയ ഒന്നാം സ്ഥാനവും, ഈസ സലേഹ് അൽ ഗുർഗ് ഗ്രൂപ്പിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ രാജാ ഈസ അൽ ഗുർഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ബിസിനസിന്റെ വലിപ്പം, വ്യക്തിയുടെ സ്വാധീനം, നേട്ടങ്ങൾ, കഴിഞ്ഞ വർഷത്തെ പ്രകടനം, സിഎസ്ആർ എന്നിവയുടെ വ്യാപ്തിയും വ്യക്തി നയിക്കുന്ന മറ്റ് സംരംഭങ്ങളും അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.

Leave A Comment