ബഹ്‌റൈനിൽ സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിൽ സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം.

ബഹ്‌റൈനിൽ സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം.


സെപതംബർ 15 വ്യാഴാഴ്ച മുതൽ സ്കൂൾ സമയത്തിലും ബസുകളുടെ സമയവും പുനഃക്രമീകരിച്ചതായി ബഹ്റൈൻ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ഒഴിവാക്കുന്നതിനും സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ആണ് വിദ്യാഭ്യാസ മന്ത്രാലയം സമയം പുനഃക്രമീകരിച്ചത് . വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ അനുസരിച്ച്, സ്കൂൾ സമയം എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 7:05 ന് ആരംഭിക്കുകയും പ്രൈമറി സ്കൂളുകളിൽച്ചയ്ക്ക് 12:35 ന് അവസാനിക്കുകയും ചെയ്യും. ഇന്റർമീഡിയറ്റ് സ്‌കൂളുകളിലും, സെക്കൻഡറി സ്‌കൂളുകളിലും, റിലീജിയസ്, ജാഫരി ഇൻസ്റ്റിറ്റ്യൂട്ടുകളിലും പുതിയ സമയക്രമം നിലവിൽ വരും .ടെക്‌നിക്കൽ സ്‌കൂളുകളിൽ , സ്‌കൂൾ സമയം മാറ്റമില്ലാതെ തുടരുമെന്നു മന്ത്രാലയം അറിയിച്ചു.ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾക്ക് രാവിലെ 6:10 നും സെക്കൻഡറി, ടെക്‌നിക്കൽ വിദ്യാർത്ഥികൾക്ക് രാവിലെ 5:45 നും , ജാഫരി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾക്ക് 5:45 നുമാണ് ബസുകൾ പുറപ്പെടുക.

Leave A Comment