പ്രഥമ സി.എച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്.

  • Home-FINAL
  • Business & Strategy
  • പ്രഥമ സി.എച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്.

പ്രഥമ സി.എച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്.


മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണ്ണമെന്റിൽ അൽ റീഫ് പനീഷ്യ ജേതാക്കളായി.
ആലിയിലെ അൽ ആലി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ അൽ റീഫ് പനേഷ്യ ആന്തലൂസ് സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക്‌ പരാചയപെടുത്തിയാണ് ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ സി.എച്ച് മുഹമ്മദ് കോയ സ്മാരക വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്.

ബഹ്‌റൈനിലെ എട്ട് പ്രമുഖ ക്ലബുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ സ്കൈ ഇൻട്രാനെഷണൽ, അൽ കപ്പീസ് പി.പി.എം കുനിങ്ങാട് സ്മാരക റണ്ണേഴ്‌സ് അപ്പ് ട്രോഫി ആന്തലൂസ് സ്‌ട്രൈക്കേഴ്‌സ് കരസ്ഥമാക്കി.

വിന്നേഴ്‌സ് ട്രോഫി കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ റണ്ണേഴ്സ്അപ് ട്രോഫി കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി എന്നിവർ കൈമാറി. പ്രീമിയർ എക്സ്പ്രസ്സ്‌ കാർഗോയും ഫുഡ് ബുക്സ് റസ്റ്റോറന്റും സ്പോൺസർ ചെയ്ത പ്രൈസ് മണി കെഎംസിസി സംസ്ഥാന സെക്രെട്ടറി ഷാജഹാൻ പരപ്പൻ പൊയിൽ കെഎംസിസി ജില്ലാ ജനറൽ സെക്രെട്ടറി കെ.കെ അഷ്‌റഫ് എന്നിവർ കൈമാറി.

സംസ്ഥാന ജനറൽ സെക്രെട്ടറി ഹസൈനാർ കളത്തിങ്ങൽ,ട്രഷറർ റസാഖ് മൂഴിക്കൽ ,സെക്രട്ടറി ഒ.കെ കാസിം വൈസ്പ്രസിഡന്റുമാരായ ഗഫൂർ കൈപ്പമംഗലം ശംസുദ്ധീൻ വെള്ളിക്കുളങ്ങര
എ.പി ഫൈസൽ സെക്രട്ടറിമാരായ ശരീഫ് വില്യാപ്പള്ളി, കെ കെ സി മുനീർ റഫീഖ് തോട്ടക്കര എന്നിവർ സംബന്ധിച്ചു.

കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറർ സുഹൈൽ മേലടി ഓർഗനൈസിങ് സിക്രട്ടറി പി.കെ.ഇസ്ഹാഖ് വൈസ് പ്രസിഡന്റ്മാരായ ഫൈസൽ കണ്ടീത്തായ അഷ്‌റഫ് തോടന്നൂർ,ഹമീദ് അയനിക്കാട് സിക്രട്ടറിമാരായ മുഹമ്മദ് ഷാഫി വേളം മുനീർ ഒഞ്ചിയം ലത്തീഫ്‌ കൊയിലാണ്ടി ടൂർണ്ണമെന്റ് ഒഫീഷ്യൽ ഇൻ ചാർജ് മുഹമ്മദ്‌ റഫീഖ് വടകര,നൗഷാദ് വാണിമേൽ, ഫൈസൽ കൊയിലാണ്ടി, യസീദ് മലയമ്മ,മുഹമ്മദ്‌ നാദാപുരം വോളണ്ടിയർ ക്യാപ്റ്റൻ സഹീർ മൂരാട്, ഉബൈദ് നടേരി, ഉനൈസ് തിരുവള്ളൂർ,ഫൈസൽ ഇയ്യഞ്ചേരി, ഇകിരിമ പയ്യോളി,ഫാസിൽ കൊയിലാണ്ടി,റാഫി പയ്യോളി, നസീർ ഇഷ്ടം എന്നിവർ നേതൃത്വം നൽകി.

Leave A Comment