എസ്. എൻ. സി.എസിന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ ജയകുമാർ ഐ.എ.എസ് ബഹ്‌റൈനിൽ എത്തി.

  • Home-FINAL
  • Business & Strategy
  • എസ്. എൻ. സി.എസിന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ ജയകുമാർ ഐ.എ.എസ് ബഹ്‌റൈനിൽ എത്തി.

എസ്. എൻ. സി.എസിന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ ജയകുമാർ ഐ.എ.എസ് ബഹ്‌റൈനിൽ എത്തി.


മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും, കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ IAS നെ എസ് എൻ സി എസ് ചെയർമാൻ ശ്രീ സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി ശ്രീ. പ്രസാദ് വാസുവും, വൈസ് ചെയർമാൻ സന്തോഷ്‌ ബാബുവും മറ്റ് ബോർഡ്‌ ഓഫ് ഡയറക്ടർസ് അംഗങ്ങളും, കുടുംബാംഗങ്ങളും ചേർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് സ്വീകരിച്ചു.

വിജയദശമി നാളായ ബുധനാഴ്ച്ച (നാളെ രാവിലെ) 5:30 മുതൽ കുരുന്നുകൾക്കുള്ള വിദ്യാരംഭചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 39040964, 33109714, 39605002.

Leave A Comment