ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ാം വാർഷിക ദിനം :665 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി ബഹ്‌റൈൻ രാജാവിൻറെ ഉത്തരവ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ാം വാർഷിക ദിനം :665 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി ബഹ്‌റൈൻ രാജാവിൻറെ ഉത്തരവ്

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ാം വാർഷിക ദിനം :665 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി ബഹ്‌റൈൻ രാജാവിൻറെ ഉത്തരവ്


ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 55 ആം വാർഷികത്തോടനുബന്ധിച്ച് വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ബഹ്‌റൈ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.വിവിധ സൈനിക റാങ്കുകളിൽ നിന്നുള്ള 665 ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഉത്തരവ് ആണ് സായുധ സേനയുടെ പരമോന്നത കമാൻഡറായ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചത്. കൂടാതെ 87 ഉദ്യോഗസ്ഥർക്കും മറ്റ് 398 ഉദ്യോഗസ്ഥർക്കും ഓർഡർ ഓഫ് മിലിട്ടറി സർവീസ് നൽകാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ , ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ബഹ്റൈൻ രാജാവിന്റെയും, കിരീടാവകാശിയുടെയും അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ ബിഡിഎഫ്  കമാൻഡർ-ഇൻ-ചീഫ് 3,621 സ്റ്റാഫുകൾക്കും , സി വിലിയൻസിനും സ്ഥാനക്കയറ്റം നൽകാനുള്ള ഉത്തരവ് നൽകുകയും,105 ഓഫീസർമാർക്കും 762 ഉദ്യോഗസ്ഥർക്കും സൈനിക യോഗ്യതാ മെഡലും 26 ഓഫീസർമാർക്കും 141 ഉദ്യോഗസ്ഥർക്കും ദീർഘകാല സേവന മെഡലും നൽകാനും ഉത്തരവിട്ടു.

Leave A Comment