ബുദൈയ ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യത :ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദര്‍ശകര്‍

  • Home-FINAL
  • Business & Strategy
  • ബുദൈയ ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യത :ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദര്‍ശകര്‍

ബുദൈയ ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യത :ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദര്‍ശകര്‍


ബുദൈയ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒമ്ബതാം ആഴ്ചയില്‍ ഇവിടെ എത്തിയത് 16,000ലധികം സന്ദര്‍ശകര്‍.മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ്എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന തദ്ദേശീയ കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നതിന് മറ്റും ഇവിടേക്ക് എത്തുന്നത്. ബഹ്റൈനില്‍ കരകൗശല നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കാര്‍ഷികമേള മികച്ച അവസരമാണ് ഒരുക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കരകൗശല ഉല്‍പന്നങ്ങളാണ് ഇവിടെ വില്‍പനക്കെത്തിച്ചിരിക്കുന്നത്. ബഹ്റൈന്റെ തനത് കരകൗശല പാരമ്ബര്യം അടുത്തറിയാനും ആസ്വദിക്കാനും ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാനുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും മായമില്ലാത്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ധാരാളമായി എത്തുന്നുണ്ട്. ഫാർമേഴ്സ് മാർക്കറ്റ് ഏപ്രില്‍ വരെ നീണ്ടുനില്‍ക്കും.

Leave A Comment