അന്താരാഷ്ട്ര മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കാമ്പയിൻ.കാമ്പയിൻ ബഹ്റൈൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

  • Home-FINAL
  • GCC
  • Bahrain
  • അന്താരാഷ്ട്ര മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കാമ്പയിൻ.കാമ്പയിൻ ബഹ്റൈൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കാമ്പയിൻ.കാമ്പയിൻ ബഹ്റൈൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.


 സ്വാഭാവിക മുലയൂട്ടല് പ്രോത്സാഹിപ്പിക്കണമെന്നും കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി ഡോ.ജലീല ബിന്ത് അസ്സയ്യിദ് ജവാദ് ഹസന് വ്യക്തമാക്കി. സ്വാഭാവിക മുലയൂട്ടല് പ്രോത്സാഹിപ്പിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തുടര്ച്ചയായ ബോധവത്കരണ പരിപാടികളിലൂടെ ഇതുസംബന്ധിച്ച സാമൂഹിക അവബോധം ശക്തിപ്പെടുത്തുകയും . സമൂഹത്തിലെ വിവിധ വ്യക്തികളുടെ ഇക്കാര്യത്തിലുള്ള അനുഭവസമ്ബത്ത് മറ്റുള്ളവര്ക്ക് നേരിട്ട് കൈമാറാന്നതിനുള്ള അവസരവുമായി പരിപാടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആരോഗ്യമുള്ള യുവതലമുറയെ പടുത്തുയർത്തുന്നതിന് സ്വാഭാവിക മുലയൂട്ടല് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. ക്ലൗഡ് ഓഫ് ഹോപ് വളന്റിയര് ടീമുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിലെ സ്വാഭാവിക മുലയൂട്ടല് സപ്പോര്ട്ട് കമ്മിറ്റിയാണ് ആരോഗ്യ മന്ത്രിയുടെ രക്ഷാധികാരത്തില് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര സ്വാഭാവിക മുലയൂട്ടല് വാരാചരണത്തോടനുബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടി നടത്തുന്നത്.

Leave A Comment