ബഹ്റൈൻ രാജാവ് – യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ രാജാവ് – യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

ബഹ്റൈൻ രാജാവ് – യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.


ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെയും , അറബ് ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളിലും സാഹോദര്യ കൂടിയാലോചനകൾ തുടരാനുള്ള താൽപ്പര്യം ഇരുവരും അറിയിക്കുകയും , വിവിധ മേഖലകളിൽ നിലനിൽക്കുന്ന ബഹ്‌റൈൻ – യു.എ.ഇ സഹകരണം ഇരു നേതാക്കളും അവലോകനം നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളും ജനങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച ഭരണാധികാരികൾ, ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. ഭരണാധികാരിയുടെഅൽ ദഫ്ര മേഖലയിലെ പ്രതിനിധിഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ , ബഹ്റൈനിലെ യു.എ.ഇ അംബാസിഡർ, മറ്റ് ഉന്നത നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

Leave A Comment