ബഹറൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി.

  • Home-FINAL
  • GCC
  • Bahrain
  • ബഹറൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി.

ബഹറൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി.


ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ അത്തപ്പൂക്കള മത്സരത്തിനാണ് ഇന്ന് (26/ 08/ 2022)ന് രാവിലെ ഒൻപത് മണിയോടെ തുടക്കമായത്.രാവിലെ മുതൽ നടന്ന് വരുന്ന പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപവിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം നിരവധിപേർ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് ശേഷം മത്സരത്തിൽ പങ്കെടുത്ത പൂക്കളങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.
പൂക്കള മത്സരത്തിൻ്റെ കൺവീൻ ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ്.ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിൽ മൂന്നോളം വിഭാഗങ്ങളിലായി ഇരുപതോളം ടീമുകൾ മത്സരിക്കുന്നു. സ്ത്രികൾക്ക് മാത്രമായി നടത്തപ്പെടുന്ന വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. പോൾസൺ ലോനപ്പൻ, രാജേഷ് കോടോത്ത്, ഷാജി ആൻറണി, ഷാജി ദിവാകരൻ എന്നിവരാണ് വടംവലി മത്സരങ്ങളുടെ പ്രധാന സംഘാടകർ.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ കലാകാരൻമാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ ശ്രാവണത്തിന് ഇതിനകം ലഭിച്ചുക്കൊണ്ടിരിക്കുന്ന സ്വീകരണത്തിന് നന്ദി പറയുന്നതോടൊപ്പം ബഹറൈനിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സമാജം ഓണാഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായും സമാജം പത്രക്കുറിപ്പിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എം.പി. രഘു, ശങ്കർ പല്ലൂർ എന്നിവർ സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മത്സര വിജയികളെ അനുമോദിക്കുന്നതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, വർഗ്ഗീസ് കാരക്കൽ മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ബഹറൈൻ കേരളീയ സമാജം വാർത്തക്കുറിപ്പിൽ അറിയിച്ചു.

Leave A Comment