ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന്.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന്.

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന്.


ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന് , 7.30ന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീവാസവൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പ്രമുഖ മജീഷ്യൻ സാമ്രാജു൦ സംഘവും അവതരിപ്പിക്കുന്ന മാജിക്ക് ഷോയും നടക്കും. സെപ്റ്റംബർ 30 നു 7 മണിക്ക് സമാജം നവരാത്രി പരിപാടികളുടെ ഉത്ഘാടനവും നടക്കും . ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്‌സലൻസി ശ്രീ പിയുഷ് ശ്രീവാസ്‌തവ ,കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീവാസവൻ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ സന്നിഹിതരാകുന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ ഹരിഹരനും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

ഒക്ടോബർ-1ന് ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണങ്ങളുടെ മത്സരവും, ഒക്ടോബർ-2ന് ഗാന്ധി ജയന്തി ആഘോഷവു൦, ഒക്ടോബർ- 3ന് നവരാത്രി സംഗീതാർച്ചനയും, ഒക്ടോബർ – 4ന് നവരാത്രി -നൃത്തനൃത്ത്യങ്ങളും ,തുടർന്ന് ഒക്ടോബർ – 5ന് രാവിലെ വിദ്യാരംഭവും നടക്കും.വിദ്യാരംഭത്തിൽ ഡോക്ടർ വി.പി.ഗംഗാധരൻ, ഡോ ചിത്രതാര ഗംഗാധരൻ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും.വൈകിട്ട് സംഗീതജ്ഞ കുമാരി രേണുക അരുണിന്റെ സംഗീത പരിപാടിയും നടക്കും.

ഒക്ടോബർ 6ന് പ്രശസ്തകഥകളി സംഗീത വിദ്യാൻ ശ്രീ കോട്ടയ്ക്കൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതംവും ഒക്ടോബർ 7ന് പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ വീണ ഫ്യൂഷൻനും നടക്കുമെന്നും ഏവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നു൦ സമാജം ഭാരവാഹികൾ അറിയിച്ചു.

Leave A Comment