പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. നിരോധനം അഞ്ച് വര്‍ഷത്തേക്ക്.

  • Home-FINAL
  • Business & Strategy
  • പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. നിരോധനം അഞ്ച് വര്‍ഷത്തേക്ക്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. നിരോധനം അഞ്ച് വര്‍ഷത്തേക്ക്.


ന്യൂഡല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്.
ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് പി.എഫ് ഐയുടെ ഓഫീസുകളിലും നേതാക്കാന്മാരുടെ വീടുകളിലും രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. കേരളത്തിലും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി  നടത്തിയ റെയ്ഡില്‍ 106  പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

Leave A Comment