ബഹ്‌റൈൻ കേരളീയ സമാജം ഓണം നവരാത്രി മഹോത്സവം “ശ്രാവണം 2022” ആഗസ്ത് 11 തീയതി പിള്ളേരോണത്തോടെ തിരി തെളിഞ്ഞു ഏതാണ്ട് രണ്ടു മാസം നീണ്ടു നിൽക്കുന്ന വിപുലമായ ഓണം നവരാത്രി ആഘോഷമാണ് ഇത്തവണ നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ഓണാഘാഷങ്ങൾക്കു മാറ്റുകൂട്ടാൻ നാട്ടിൽ നിന്നും കലാകാരരന്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരും കേരളത്തിന്റെ വാനമ്പാടി പദ്മഭൂഷൺ കെ എസ ചിത്ര , പ്രശസ്തത ഗായകൻ ഹരിഹരൻ , വീണ വിധ്വൻ രാജേഷ് വൈദ്യ , നിത്യ മാമൻ , നജീം അർഷാദ് ,പ്രശസ്ത മജീഷ്യൻ സാമ്രാജ് , നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ , കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു തുടങ്ങി നിരവധി കലാകാരന്മാരാണ് ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷവുമായി ബഹറിനിൽ എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പിള്ളേരോണം ,കബഡി മത്സരങ്ങൾ ജന പങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു എന്ന് ഓണാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ എം പി രഘു അഭിപ്രായപ്പെട്ടു.സെപ്റ്റംബർ 8 നു നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ അതിഥി ആയി എത്തുന്ന ചടങ്ങിൽ പ്രശസ്ത മലയാളം പിന്നണി ഗായകരായ നജീം അർഷാദ് നിത്യാമാമൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരിക്കും.സെപ്റ്റംബർ 9 നു നടക്കുന്ന ഓണം നവരാത്രി മഹോത്സവ “ശ്രാവണം 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖൻ പദ്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരിക്കും. തുടർന്ന് പദ്മഭൂഷൺ കെ എസ ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ചടങ്ങിന് കൊഴുപ്പേകും.
നൂറോളം പേര് അണി നിരക്കുന്ന മെഗാ തിരുവാതിരയും ചരട് പിന്നി , ഓണപ്പുടവ മത്സരം ,അത്ത പൂക്കള മത്സരം , പായസ മത്സരം വടം വലി മത്സരം ,ഘോഷയാത്ര മത്സരം തുടങ്ങി നിരവധി [പരിപാടികൾ വരും ദിവങ്ങളിൽ അരങ്ങേറും. സെപ്റ്റംബർ 23 നു ഒരുക്കുന്ന വിപുലമായ ഓണസദ്യയിൽ 5000 പേർക്ക് സദ്യ വിളമ്പുമെന്നു ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ വറുഗീസ് ജോർജ്ജ് അറിയിച്ചു. നാട്ടിൽ നിന്നും പാചക കലയിൽ നൈപുണ്യം തെളിയിച്ചിട്ടുള്ള ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയും ടീമുമാണ് ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നത്.സെപ്റ്റംബർ 29 പ്രശസ്ഥ മജീഷ്യൻ ശ്രീ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ ഉണ്ടായിരിക്കും.
കേരളം സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ മുഖ്യാതിഥി ആയി എത്തുന്ന ബി കെ എസ് ഓണാഘോഷത്തിന്റെ സമാപന ദിവസമായ സെപ്റ്റംബർ 30 തീയതി പ്രശസ്ത ഗായകൻ ശ്രീ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാവും.ഒക്ടോബർ 5 നു വിദ്യാരംഭം ചടങ്ങിന് കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകാൻ നാട്ടിൽ നിന്നും ഡോ: ഗംഗാധരൻ എത്തിച്ചേരും.ഒക്ടോബർ 06 നു പ്രശസ്ത കഥകളി വിധ്വൻ കോട്ടക്കൽമധുവും സംഘവും അവതരിപ്പിക്കുന്ന കഥകളിയും അരങ്ങേറും.
ഒക്ടോബർ 7 ന് വീണ വിധ്വൻ രാജേഷ് വൈദ്യ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
ഈ വർഷത്തെ ബി കെ എസ് ഓണം നവരാത്രി മഹോത്സവം “ശ്രാവണം 2022 വൻ വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശങ്കർ പല്ലൂർ അഭ്യർത്ഥിച്ചു.