ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 75 -മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 75 -മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 75 -മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


ബഹ്റൈൻ മാർത്തോമാ യുവജനസഖ്യം ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം 2022 ആഗസ്റ്റ് 19, വെള്ളിയാഴ്ച, മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് സമുചിതമായി ആഘോഷിച്ചു.ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ.ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ , ഡെയ്ലി ട്രിബ്യൂൺ , 4PM ന്യൂസ് – ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കാലോചിതവും ചിന്തോദ്ദീപകവുമായ അദ്ദേഹത്തിൻ്റെ മുഖ്യസന്ദേശം പ്രേക്ഷക ഹൃദയങ്ങളെ നവീനവും പ്രായോഗികവുമായ സ്വാതന്ത്ര്യദിന ചിന്തകളാൽ ധന്യമാക്കി.

ചടങ്ങിൽ യുവജനസഖ്യം സെക്രട്ടറി ശ്രീ. ജോബി എം. ജോൺസൺ സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരിയും യുവജനസഖ്യം വൈസ്- പ്രസിഡന്റുമായ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ്ജ് (അനോജ്) എന്നിവർ ആശംസകൾ നേർന്നു. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം ക്വയർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

ശ്രീ. ജോൺ ടി. മാത്യു, ശ്രീമതി ടോണീഷ ബിനു എന്നിവർ ദൃശ്യ-ശ്രാവ്യ മാധ്യമ സഹായത്തോടെ സ്വാതന്ത്ര്യദിന പ്രത്യേക പരിപാടി അവതരിപ്പിച്ചു.സഖ്യം വനിതാ സെക്രട്ടറി കുമാരി മഹിമ സൂസൻ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ, ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, പ്രബുദ്ധരായ ഇടവക അംഗങ്ങളും പ്രസ്തുത ചടങ്ങിന് സാന്നിദ്ധ്യംകൊണ്ട് സമ്പന്നമാക്കി. ദേശീയ ഗാനാലാപനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.

 

Leave A Comment