ബി.എം.സി ശ്രാവണ മഹോത്സവം 2022 ന്റെ രണ്ടാം ദിനത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ ഈ വർഷം സംഘടിപ്പിച്ച കുട്ടികളുടെ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലെയും കിഡ്സ് ഫെസ്റ്റും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

  • Home-FINAL
  • GCC
  • Bahrain
  • ബി.എം.സി ശ്രാവണ മഹോത്സവം 2022 ന്റെ രണ്ടാം ദിനത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ ഈ വർഷം സംഘടിപ്പിച്ച കുട്ടികളുടെ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലെയും കിഡ്സ് ഫെസ്റ്റും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

ബി.എം.സി ശ്രാവണ മഹോത്സവം 2022 ന്റെ രണ്ടാം ദിനത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ ഈ വർഷം സംഘടിപ്പിച്ച കുട്ടികളുടെ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലെയും കിഡ്സ് ഫെസ്റ്റും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.


ആയിരം തെഴിലാളികൾക്ക് ഓണസദ്യയും ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റി വിവിധ സംഘടനകളും കൂട്ടായ്മകളുമായി കൈകോർത്ത് എസ് ടി സി ഒപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായും സഹകരിച്ചൊരുക്കുന്ന 21 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022”- ന്റെ രണ്ടാം ദിനത്തിൽ ഐമാക് കലാഭവൻ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്ലാസ്സിന്റെ ഗ്രാൻഡ്ഫിനാലെയും കിഡ്സ് ഫെസ്റ്റിവലുമാണ് നടന്നത്. സഗയ ബി.എം.സി. ഓഡിറ്റോറിയത്തിൽ ഐമാക് കൊച്ചിൻ കലാഭവനിലെ നൃത്താധ്യാപിക ധനലക്ഷ്മി ടീച്ചറുടെ ശിഷ്യ ഗണങ്ങളുടെ പൂജ നൃത്തത്തോടടെയാണ് പരിപാടികൾ ആരംഭിച്ചത്
വിസ്‌മയ അജിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ബഹ്റൈൻ മീഡിയസിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അ​ദ്ധ്യ​ക്ഷനായി. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തക റബാബ് അബ്ദുല്ല ഷംസാനായിരുന്നു മുഖ്യാതിഥി .ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് , ബിഎംസി ഫിലിം സൊസൈറ്റി ഡയറക്ടറും ,നടിയുമായ ജയമേനോൻ , ശ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, എന്നിവർ വിശിഷ്ടാതിഥികളായി.ബി എംസിയ്ക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി റബാബ് അബ്ദുല്ല ഷംസാന് മൊമെന്റോ നൽകി.ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഭാഗമായ ഐമാക് അക്കാദമിയുടെ നിലവിലുള്ള യൂത്ത് ഡെവലപ്പ് പ്രോഗ്രാമിനെക്കുറിച്ചും പുതിയ സംരംഭമായ സ്റ്റ൦ (STEM)എഡ്യൂക്കേഷനെക്കുറിച്ചും ഐമാക് അക്കാദമി ഡയറക്ടർ പ്രീതി പ്രവീൺ ചടങ്ങിൽ വിശദീകരിച്ചു. സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലെയും കിഡ്സ് ഫെസ്റ്റും പരിപാടിക്ക് മിഴിവേകി. 4 ഗ്രൂപ്പുകളായി സംഘടിപ്പിച്ച മത്സരത്തിൽ ടീം വൈറ്റാണ് വിജയിച്ചു , ടീം ഗ്രീനിനെ 1st റണ്ണർ അപ്പും ,സാഫ്രോണ് സെക്കന്റ് റണ്ണർ അപ്പുമായി.വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മത്സരങ്ങളിലും സമ്മർ ക്ലാസ്സിലും പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ സമ്മാനിച്ചു. ഐമാക് – കൊച്ചിൻ കലാഭവനിലെ പ്രശാന്ത് മാസ്റ്റർ ഷിബു മാസ്റ്റർ എന്നിവരുടെ ശിഷ്യഗണങ്ങളുടെയും, സംഗീത അധ്യാപകരായ അജന്ത രാജു ,നിത്യ റോഷിത്, മ്യൂസിക് ഇൻസ്ട്രക്ടർ സ്റ്റജോ കെ ജോർജ്ജ് എന്നിവരുടെയും ശിഷ്യഗണങ്ങൾ ഒരുക്കിയ സിനിമാറ്റിക് ഡാൻസ്,പാട്ടുകൾ ,കീബോർഡ് പെർഫോമൻസ് എന്നിവയും അരങ്ങേറി. നിരവധി രക്ഷിതാക്കളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയിൽ ഇഷിക പ്രദീപ്, ,അനുവർഗ്ഗീസ് എന്നിവർ അവതാരകരായി.ഓഫീസ്‌ എക്സിക്യൂട്ടീവ് ജെമി ജോൺ ചടങ്ങിന് നന്ദി പറഞ്ഞു.

Leave A Comment