ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.

  • Home-FINAL
  • GCC
  • Bahrain
  • ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.

ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.


ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും വിളമ്പും.ബി എം സി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം . ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകരിച്ചാണ് ഒരുക്കുന്നത് എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ മ്യൂസിക് നൈറ്റ് എന്നിവയും ഉണ്ടാകും. മുൻവർഷം 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മറ്റി ചെയർമാനായി ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.

സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ലോക്കൽ അസോസിയേഷനുകൾക്ക് ശ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്നും കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും ജനറൽ കൺവീനർ ആയ  പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ അൻവർ നിലമ്പൂർ എന്നിവർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment