ബഫർ സോൺ: സർവെ നമ്പരടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

  • Home-FINAL
  • Business & Strategy
  • ബഫർ സോൺ: സർവെ നമ്പരടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫർ സോൺ: സർവെ നമ്പരടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു


ബഫർ സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവെ നമ്പർ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളേയും നിർമ്മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫർ സോൺ ഭൂപടം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവെ നമ്പർ കൂടി ഉൾപ്പെടുത്തിയ ഭൂപടമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും നിറമാണ് ഭൂപടത്തിൽ നൽകിയിരിക്കുന്നത്. ഇതിലുള്ള പരാതികൾ ജനുവരി 7 മുതൽ നൽകാം. സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധി നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ കാലാവധി നീട്ടി നൽകി. അടുത്ത വർഷം ഫെബ്രുവരി 8 വരെയാണ് കാലാവധി നീട്ടി ഉത്തരവിറങ്ങിയത്. ഡിസംബർ 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാലാവധി നീട്ടാൻ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

Leave A Comment