ക്രിസ്തുമസ് ആഘോഷം – ബഹ്‌റൈൻ കേരളീയ സമാജത്തിൽ കെ ജി മാർക്കോസിന്റെ ഗാനമേള

  • Home-FINAL
  • Business & Strategy
  • ക്രിസ്തുമസ് ആഘോഷം – ബഹ്‌റൈൻ കേരളീയ സമാജത്തിൽ കെ ജി മാർക്കോസിന്റെ ഗാനമേള

ക്രിസ്തുമസ് ആഘോഷം – ബഹ്‌റൈൻ കേരളീയ സമാജത്തിൽ കെ ജി മാർക്കോസിന്റെ ഗാനമേള


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ്സാഘോഷം 29 ന് വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൊറോണക്ക് ശേഷമുള്ള വിപുലമായ ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകൻ കെ ജി മാർക്കോസ് നയിക്കുന്ന ഗാനമേളയാണ് മുഖ്യ ആകർഷണം. സമാജത്തിലെ കുരുന്നുകളും മുതിർന്നവരും അവതരിപ്പിന്ന കരോൾ ഗാനങ്ങൾ, നാടൻ കരോൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങിലെത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിട്ടുള്ളതായി സമാജ൦ ഭാരവാഹികൾ അറിയിച്ചു.

Leave A Comment