മണ്ഡൂസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി

  • Home-FINAL
  • Business & Strategy
  • മണ്ഡൂസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി

മണ്ഡൂസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി


മണ്ഡൂസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്.പുലര്‍ച്ചെ ഒന്നരയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. മഴ തുടരുന്നതിനാല്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. 200 ഓളം മരങ്ങള്‍ കടപുഴകി വീണു. പല തെരുവുകളും വെള്ളത്തിനിടയില്‍ ആയി.

അതേസമയം പുതുച്ചേരി, ചെങ്കല്‍പെട്ട്, വെല്ലൂര്, കാഞ്ചപുരം, തിരുവള്ളൂര്‍, കാരാക്കല്‍, ചെന്നൈ എന്നീ ജില്ലകള്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Leave A Comment