ക്രൊയേഷ്യയ്‌ക്കെതിരായ തോൽവി; പിന്നാലെ ടിറ്റെ പടയിറങ്ങുന്നു

  • Home-FINAL
  • Business & Strategy
  • ക്രൊയേഷ്യയ്‌ക്കെതിരായ തോൽവി; പിന്നാലെ ടിറ്റെ പടയിറങ്ങുന്നു

ക്രൊയേഷ്യയ്‌ക്കെതിരായ തോൽവി; പിന്നാലെ ടിറ്റെ പടയിറങ്ങുന്നു


ക്രൊയേഷ്യയോട് പൊരുതിതോറ്റതോടെ ബ്രസീലിന്റെ സെമി സ്വപ്‌നങ്ങൾ പൊലിഞ്ഞതിന് പിന്നാലെ ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി. പോരാട്ടത്തിനുശേഷം എഡ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ ടിറ്റെ താൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പിന് വിരമിക്കുമെന്ന് ടിറ്റെ മുൻപുതന്നെ അറിയിച്ചിരുന്നു. താൻ വാക്കുപാലിക്കേണ്ട കാലാവധി അവസാനിച്ചെന്നും ടിറ്റെ പറഞ്ഞു.ദുംഗയെ മാറ്റിയതിന് ശേഷം 2016 മുതൽ ബ്രസീലിന്റെ പരിശീലകനായി തുടരുന്ന ടിറ്റെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ലോകകപ്പിന് ശേഷം താൻ സ്ഥാനമൊഴിയുമെന്ന് അറിയിച്ചിരുന്നു. തന്റെ കരിയറിൽ ലോകകപ്പ് മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും ബാക്കിയെല്ലാം താൻ നേടിക്കഴിഞ്ഞെന്നുമായിരുന്നു ടിറ്റെ പ്രഖ്യാപിച്ചിരുന്നത്. 2019ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടിയത് ടിറ്റെയുടെ പരിശീലനത്തിന് കീഴിലായിരുന്നു.

Leave A Comment