കൊല്ലം സ്വദേശി ലാലു എസ്. ശ്രീധർ ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • കൊല്ലം സ്വദേശി ലാലു എസ്. ശ്രീധർ ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.

കൊല്ലം സ്വദേശി ലാലു എസ്. ശ്രീധർ ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.


കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധർ (51) ആണ് മരിച്ചത്. ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകനുമായിരുന്നു ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധർ.ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വർഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ ജോസ്മി ലാലു ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും ഇന്ത്യൻ ക്ലബ്ബിന്റേയും ബഹ്‌റിനിലെ മറ്റുള്ള നിരവധി കലാസാംസ്കാരിക സംഘടനകളുടെയും സജീവ പ്രവർത്തകയും ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയുമാണ്. മകൻ ധാർമ്മിക് എസ്. ലാൽ (ഇന്ത്യൻ സ്കൂൾ ഒമ്പതാം തരം വിദ്യാർഥി), അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമായ അനഘ എസ് . ലാലാണ് മകൾ. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകു​ന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Leave A Comment