മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്സ്പ്രസിന്‍റെ അവാര്‍ഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് കളക്ടര്‍ സമ്മാനതുക കൈമാറിയത്.മകന്‍ മല്‍ഹാറിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.