കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പൊലീസ്‌ പിടിയില്‍

  • Home-FINAL
  • Business & Strategy
  • കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പൊലീസ്‌ പിടിയില്‍

കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പൊലീസ്‌ പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പത്തൊന്‍പതുകാരി സ്വര്‍ണവുമായി പിടിയില്‍. കാസര്‍കോട് സ്വദേശിനി പിടിയിലായത്.അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടുവന്നത്.ഇന്നലെ രാവിലെ പത്തരയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണമൊന്നും കണ്ടെത്തിയിരുന്നില്ല. പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു.

പൊലീസ് ലഗേജുകള്‍ പരിശോധിക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും സ്വര്‍ണം ലഭിച്ചില്ല. താന്‍ സ്വര്‍ണമൊന്നും കടത്തിയിട്ടില്ലെന്ന് യുവതി പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തുകയായിരുന്നു. അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലായി മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച്‌ പൊലീസ് പിടികൂടുന്ന എണ്‍പത്തിയാറാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.1884 ഗ്രാം സ്വര്‍ണമാണ് യുവതി കൊണ്ടുവന്നത്. സ്വര്‍ണം ആരാണ് കൊടുത്തയച്ചതെന്നും ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും സംബന്ധിച്ച്‌ അന്വേഷണം തുടരുന്നു

Leave A Comment