ശ്രീലങ്കക്കെതിരെ ആഞ്ഞടിച്ചു കോലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

  • Home-FINAL
  • Business & Strategy
  • ശ്രീലങ്കക്കെതിരെ ആഞ്ഞടിച്ചു കോലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രീലങ്കക്കെതിരെ ആഞ്ഞടിച്ചു കോലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ


ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 373 റൺസ് നേടി. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മൻ ഗിൽ (60 പന്തിൽ 70), കെഎൽ രാഹുൽ (29 പന്തിൽ 39) തുടങ്ങിയവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കക്കായി കസുൻ രാജിത 3 വിക്കറ്റ് വീഴ്ത്തി.ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പ്രിയപ്പെട്ട ഫോർമാറ്റിലേക്ക് മടങ്ങിയെത്തിയ രോഹിതും ഗില്ലും ചേർന്ന് ലങ്കൻ ബൗളർമാരെ തല്ലിയൊതുക്കി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം ആദ്യ വിക്കറ്റിൽ 143 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കവെ 20ആം ഓവറിൽ ശുഭ്മൻ ഗില്ലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ദസുൻ ശാനക ശ്രീലങ്കയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഏറെ വൈകാതെ അരങ്ങേറ്റക്കാരനായ ദിൽഷൻ മധുശങ്കയുടെ പന്തിൽ കുറ്റി തെറിച്ച് രോഹിതും മടങ്ങി. നാലാം നമ്പറിലെത്തിയ ശ്രേയാസ് അയ്യരും വിരാട് കോലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. ശ്രേയാസ് അയ്യർ (24 പന്തിൽ 28) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ശ്രേയാസിനെ ധനഞ്ജയ ഡിസിൽവയുടെ പന്തിൽ അവിഷ്ക ഫെർണാണ്ടോ പിടികൂടുകയായിരുന്നു.

Leave A Comment