തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട; വി ഡി സതീശന്‍

  • Home-FINAL
  • Business & Strategy
  • തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട; വി ഡി സതീശന്‍

തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട; വി ഡി സതീശന്‍


തിരുവനന്തപുരം: ശശി തരൂര്‍ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം. സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave A Comment