മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് ഒമാനിലേക്ക് പോകുന്ന സച്ചിൻ ക്രിക്കറ്റ് ക്ലബ് ഫൗണ്ടർ ക്യാപ്റ്റനും ടീം മാനേജറും ആയ അനീഷ് നായർക്ക് ടീം മെമ്പേഴ്സും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ഉമ്മൽഹസം ടെറസ് ഗാർഡൻ റസ്റ്റോറന്റിൽ അനു ബി കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തലാബത്ത് ബഹറിൻ ഓപ്പറേഷൻ മാനേജർ റജിമോൻ സി എൽ ഉദ്ഘാടനം ചെയ്തു. സച്ചിൻ ക്രിക്കറ്റ് ക്ലബ്ബിൻറെ സ്നേഹസമ്മാനമായി മൊമെന്റോ ടീം വൈസ് ക്യാപ്റ്റൻ ജിതിൻ ബേബി അനീഷിന് സമ്മാനിച്ചു. തുടർന്ന് സച്ചിൻ ക്രിക്കറ്റ് ക്ലബ് ഫൗണ്ടർ മെമ്പേഴ്സ് ആയ അജീഷ് പിള്ള, റോഷൻ മോനി, സനിൽ കുറുപ്പ്, ശ്യാം വെട്ടനാട്, അനീഷ് ആലഞ്ചേരിയിൽ, സജിൽ വെട്ടനാട്, അജയ് ശങ്കർ, സജിൻ എസ് നായർ, റോബിൻ കോശി, അജോ ജോൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബഹ്‌റൈൻ ടെന്നീസ് ബോൾ ക്രിക്കറ്റ് ഓർഗനൈസേഷൻ വേണ്ടി അനുവും എ സി ടി എൽ കമ്മിറ്റിക്ക് വേണ്ടി ഫൈസൽ, ഷബീർ, സുരേഷ് എന്നിവരും തറോൾ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ഷിനു തറോളും മൊമെന്റോ നൽകി അനീഷിനെ ആദരിച്ചു.
തുടർന്ന് കഴിഞ്ഞ 2021-22 സീസണിൽ സച്ചിൻ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്കുള്ള സമ്മാനദാനം നടന്നു. മികച്ച ബാറ്റ്സ്മാനായി അമീർ സലാഹുദ്ദീനും, ബൗളറായി ശ്യാംരാജും, ബെസ്റ്റ് ഓൾറൗണ്ടറായി മുഹ്സിൻ ഖാനും സമ്മാനം ലഭിച്ചു. 2022ലെ എസ് സി സി ബി ക്രിക്കറ്റ് ഗെയിം ചേഞ്ചർ അവാർഡ് സിതാര ഫെർണാണ്ടയ്ക്ക് ലഭിച്ചു.