ചരിത്രം തിരുത്തി…, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞു; നീലപ്പടയെ മലർത്തിയടിച്ച് സഊദി അറേബ്യ

  • Home-FINAL
  • Business & Strategy
  • ചരിത്രം തിരുത്തി…, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞു; നീലപ്പടയെ മലർത്തിയടിച്ച് സഊദി അറേബ്യ

ചരിത്രം തിരുത്തി…, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞു; നീലപ്പടയെ മലർത്തിയടിച്ച് സഊദി അറേബ്യ


ലോകകപ്പ് മത്സരത്തിൽ അർജന്‍റീനയെ മലർത്തിയടിച്ച് സഊദി അറേബ്യ. 48-ാം മിനിറ്റിൽ സഊദിക്ക്‌ വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞ ആഹ്ലാദത്തിലാണ് അറബ് സമൂഹം. ലോക രാജാക്കളായ അർജന്റീനയെ സ്വന്തം മണ്ണിൽ തോൽപ്പിച്ച് നേടിയ വിജയം ചരിത്രമായി.ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് അർജന്‍റീനയുടെ ഒരു ഗോൾ നേടിയത്. പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്‍റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ 10-ാം മിനിറ്റിൽ മെസി സഊദി പോസ്റ്റിലേക്ക് തട്ടിയിട്ടു.

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസി എതിർ ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് തുടങ്ങി. 21-ാം മിനിറ്റിൽ അർജന്‍റീനയുടെ ഗോമസ് നടത്തിയ ഗോൾ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസിലൂടെ അർജന്‍റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.42-ാം മിനിറ്റിൽ ഡി പോളും മാർട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോൾ പിറന്നില്ല. എന്നാൽ, 45-ാം മിനിറ്റിൽ പരിക്കേറ്റ സൽമാൻ അൽ ഫറജിന് പകരം നവാഫ് അൽ ആബിദിനെ സഊദി കളത്തിലിറക്കി.59-ാം മിനിറ്റിൽ അർജന്‍റീന രണ്ടു പേരെ മാറ്റിയിറക്കി. അലജാൻഡ്രിയ ഗോമസിന് പകരം ജുലിയൻ അൽവാരസിനെയും ലിയാൻഡ്രോ പരദേസിന് പകരം എൻസോ ഫർണാണ്ടസുമാണ് പകരമിറങ്ങിയത്.

Leave A Comment