പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ( സി. സി. ബി ) “മെംബേർസ് ഡേ” സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ( സി. സി. ബി ) “മെംബേർസ് ഡേ” സംഘടിപ്പിച്ചു.

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ( സി. സി. ബി ) “മെംബേർസ് ഡേ” സംഘടിപ്പിച്ചു.


മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ(സി. സി.ബി )”മെംബേർസ് ഡേ”സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗം ഷബിനി വാസുദേവ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച”ശകുനി” എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാനുഭവം പങ്കജ് നാഭൻ അംഗങ്ങളുമായി പങ്കുവെച്ചു.ഷബിനി വാസുദേവിനുള്ള ഉപഹാരം പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
പ്രസിഡന്റ് ബാബു ജി നായർ സമ്മാനിച്ചു.തുടർന്ന് കുട്ടികൾക്കും, മുതിർന്നവർക്കുമായുള്ള വിവിധ കലാ, വിനോദമത്സരങ്ങളും നടന്നു.ചടങ്ങിൽ പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു.മുൻ പ്രസിഡന്റ് കെ. ജനാർദ്ദനൻ, മുൻ ജനറൽ സെക്രട്ടറി അജ്മൽ ചാലിൽ, ട്രഷറർ കെ.ഇ സതീഷ്, തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ പ്രജി ചേവായൂർ പരിപാടികൾ നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് മുസ്‌തഫ കുന്നുമ്മൽ നന്ദി പ്രകാശിപ്പിച്ചു.

Leave A Comment