ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ.

  • Home-FINAL
  • Business & Strategy
  • ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ.

ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ.


ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണ്ണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ ഇക്വഡോർ – സെനഗൽ മത്സരവും നെതർലാൻഡ്‌സ് – ഖത്തർ മത്സരവും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഗ്രൂപ്പ് ബിയിൽ ഇറാൻ – യുഎസ്എ, വെയിൽസ് – ഇംഗ്ലണ്ട് മത്സരങ്ങൾ അർദ്ധരാത്രി 12.30 ന് നടക്കും.ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് വീതമുള്ള നെതർലൻഡ്സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇന്ന് വിജയിച്ചാൽ ഇരു ടീമുകളും 7 പോയന്റുമായി പ്രീ ക്വാർട്ടർ ഉറപ്പിക്കും.

Leave A Comment