കോവിഡ് ബൂസ്റ്റർ വാക്സിൻ: പുതിയ ഫൈസർ ബയോൻ ടെക് അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • കോവിഡ് ബൂസ്റ്റർ വാക്സിൻ: പുതിയ ഫൈസർ ബയോൻ ടെക് അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകി ബഹ്റൈൻ

കോവിഡ് ബൂസ്റ്റർ വാക്സിൻ: പുതിയ ഫൈസർ ബയോൻ ടെക് അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകി ബഹ്റൈൻ


പുതുതായി വികസിപ്പിച്ച ഫൈസർ ബയോൻ ടെക് കോവി ഡ് ബൂസ്റ്റർ വാക്‌സിൻ നവംബർ 29 മുതൽ ബഹ്‌റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.12 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് പുതിയ വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി.ബൂസ്റ്റർ ഷോട്ട് സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ , പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നേരിട്ട് പോകാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു..
കോവിഡ്-19-നും പുതിയ ഉപ വകഭേദങ്ങൾക്കുമെതിരെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബൂസ്റ്റർ ഡോസ് അവതരിപ്പിക്കുന്നത്.വാക്‌സിനേഷന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് ഫൈസർ നടത്തിയ പഠനത്തിന്റെ പിന്തുണയോടെ ആരോഗ്യ മന്ത്രാലയത്തിലെ എൻഎച്ച്ആർഎയും രാജ്യത്തിന്റെ വാക്‌സിനേഷൻ കമ്മിറ്റിയും നടത്തിയ പഠനത്തെ തുടർന്നാണ് പുതിയ വാക്‌സിന് അംഗീകാരം ലഭിച്ചത്.കോവിഡ് രോഗത്തിൽ നിന്നും ബഹ്റൈനിലെ എല്ലാ ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് വാക്‌സിന്റെ അംഗീകാരം.പുതിയ ഫൈസർ ബയോൻ ടെക് ബൈവാലന്റ് ബൂസ്റ്റർ ഷോട്ട് നൽകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Comment