മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനാഷണൽ ഗാർഡൻ ഷോ ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനാഷണൽ ഗാർഡൻ ഷോ ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനാഷണൽ ഗാർഡൻ ഷോ ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ


മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ (BIGS) പുതുവർഷത്തിൽ തിരിച്ചെത്തുന്നു. കൊറോണ കാരണമാണ് മൂന്ന് വർഷമായി ജനപ്രിയ ഗാർഡൻ ഷോ നടത്താതിരുന്നത്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ഈ പ്രദർശനം, ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലും, പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിമിന്റെ മേൽനോട്ടത്തിലും ആണ് നടക്കുന്നത്. ഷോ അടുത്ത വർഷം മാർച്ച് 1 മുതൽ 4 വരെ ബഹ്‌റൈനിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ “ജലം … ജീവിതത്തിന്റെ നവീകരണം” എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുക. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള നാൽപത്തിഒൻപതിനായിരത്തിലധികം സന്ദർശകരെ ഈ പ്രദർശനം ആകർഷിക്കും എന്നാണ് കരുതുന്നത്.

Leave A Comment