കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹ്‌റൈന് കീഴിലുള്ള 28 മത് ഫുട്‍ബോൾ ടൂർണമെന്റിനു തുടക്കമായി.

  • Home-FINAL
  • Business & Strategy
  • കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹ്‌റൈന് കീഴിലുള്ള 28 മത് ഫുട്‍ബോൾ ടൂർണമെന്റിനു തുടക്കമായി.

കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹ്‌റൈന് കീഴിലുള്ള 28 മത് ഫുട്‍ബോൾ ടൂർണമെന്റിനു തുടക്കമായി.


ബഹ്‌റൈൻ: ഈഗിൾ എഫ് സി യുടെ നേതൃത്വത്തിൽ ഹൂറയിലെ അൽ തീയൽ ഗ്രൗണ്ടിൽ ബഹ്‌റൈനിലെ സാസംകാരിക പ്രമുഖരുടെയും , കേരള ഫുടബോൾ അസോസിയേഷൻ , സംഘടകരായ ഈഗിൾ എഫ്.സി ക്ലബ് അംഗങ്ങളുടെയും സാനിധ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു . ഒക്ടോബർ 27, 28 നവമ്പർ 3, 4 ദിവസങ്ങളിൽ ആയി ഹൂറയിൽ ഗോസി കോംപ്ലെക്സിന് പിൻവശമുള്ള അൽ തീയൽ സ്റ്റേഡിയത്തിൽ ആണ് ടൂർണമെന്റ് നടക്കുന്നത് .അമേച്ച്വർ ആൻഡ് പ്രൊഫഷണൽ എന്നീ രണ്ടു വിഭാഗത്തിൽ ആയി 16 ടീമുകൾ വീതം 32 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈഗിൾ എഫ് സി സീസൺ 2 വിജയമാക്കാൻ മുഴുവൻ ബഹ്‌റൈൻ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave A Comment