മക്ക: മസ്ജിദുൽ ഹറമിൽ കുട്ടികളുമായെത്തുന്നവർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.കുട്ടിയുടെ കൈത്തണ്ടയിൽ മൊബൈൽ നമ്പറും പേരും ഉൾപ്പെടുന്ന ബ്രേസ്‌ലെറ്റ് വയ്ക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടി മൊബൈൽ നമ്പർ മനഃപാഠമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.കുട്ടിക്ക് താമസസ്ഥലത്തിന്റെ വിലാസമോ ഹോട്ടലിന്റെ പേരോ അറിയാമെന്നും നഷ്ടപ്പെട്ടാൽ അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ സമീപിക്കാൻ പറയണമെന്നും നിർദേശിച്ചു.