ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം.

  • Home-FINAL
  • GCC
  • Bahrain
  • ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം.

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം.


ഓണാഘോഷത്തിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്, മുഹറഖ് സായ്യാനി ഹാളിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി, വൈകിട്ട് 5 മണിക്ക് തുടക്കമായ കലാപരിപാടികൾ രാത്രി 1.30 യോടെയാണ് അവസാനിച്ചത്, എംഎംഎസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി, സഹൃദയ പയ്യന്നൂർ, ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് , MCMA ഒരുക്കിയ കൈമുട്ടി പാട്ട് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി, തുടർന്ന് നടന്ന ,സാംസ്കാരിക സമ്മേളനത്തിൽ MMS പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായി,ഓണാഘോഷ കമ്മറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ച പരിപാടി, അറാദ് മുൻസിപ്പൽ കൗൺസിലർ അഹ്മദ് അൽ മുഖ്വാവിയാണ് ഉദ്‌ഘാടനം ചെയ്തത്, MMS മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ,സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ സലിം ഭാട്ടി,എം എം എസ് ഉപദേശക സമിതിയംഗവും പ്രോഗ്രാം കൺവീനറും ആയ അൻവർ നിലമ്പൂർ,നിസ്സാർ കൊല്ലം,ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ചടങ്ങിൽ ബഹ്റൈൻ മീഡിയ സിറ്റി മീഡിയ ഹെഡും ,24 ന്യൂസ് ബഹ്‌റൈൻ റിപ്പോർട്ടറുമായ പ്രവീൺ കൃഷ്ണക്ക് ബെസ്റ്റ് മീഡിയ പേൾസണാലിറ്റി ഉപഹാരവും അഹ്‌മദ് അൽ മുഖ്വാവി സമ്മാനിച്ചു,

സ്വാതന്ത്ര്യ ദിന ആഘോഷങ്ങുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ വിതരണം ചെയ്തു അഹ്‌ലൻ പൊന്നോണം മുഖ്യ പ്രയോജകരായ ഷെമാൽ കൊണ്ട്രാക്റ്റിങ് MD സഹീർ മുഹമ്മദിനുള്ള ഉപഹാര സമർപ്പണം Mms പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ നിർവഹിച്ചു. ചടങ്ങിന് സെക്രട്ടറി രജീഷ് പിസി നന്ദി പറഞ്ഞു.ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവം താരവും മിമിക്രി കലാകാരനുമായ രാജേഷ് പെരുങ്ങുഴി, സജിന ഷെഫീഖ് പരിപാടിയിൽ അവതാരകരായത്.

Leave A Comment