14 -ാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2022 ’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും കലണ്ടർ 2023ന്റെ പ്രകാശനവും നടന്നു.

  • Home-FINAL
  • Business & Strategy
  • 14 -ാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2022 ’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും കലണ്ടർ 2023ന്റെ പ്രകാശനവും നടന്നു.

14 -ാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2022 ’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും കലണ്ടർ 2023ന്റെ പ്രകാശനവും നടന്നു.


14 -ാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2022 ’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും വിജയിച്ച പെയിന്റിംഗുകൾ അടങ്ങിയ കലണ്ടർ 2023 ന്റെ പ്രകാശനവും 30 ഡിസംബർ 2022 വെള്ളിയാഴ്ച നടന്നു.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) സംഘടിപ്പിക്കുന്ന വാർഷിക ആർട്ട് കാർണിവലായ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022 ‘ ഈ വർഷം മികച്ച പ്രതികരണമാണ് നേടിയത്. ഏകദേശം 1200 വിദ്യാർഥികൾ ബഹ്റിനിലെ ഇരുപത്തഞ്ചോളം സ്‌കൂളുകളിൽ നിന്നും ഡിസംബർ 9 ന് നടന്ന മത്സരത്തിൽ പങ്കെടുത്തു.ഇവരെ കൂടാതെ ഡിസംബർ 11 ന് നടന്ന സ്പെക്ട്ര ഇന്റർനാഷണൽ 2022 മത്സരത്തിൽ 16 ൽ പരം രാജ്യങ്ങളിൽ നിന്നായി അറുപതോളം സ്കൂളുകളിൽ ഉള്ള 250 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.ഇവരോടൊപ്പം ബഹറിനിൽ മുതിർന്നവരുടെ ഗ്രൂപ്പിനും (18 വയസും അതിനുമുകളിലും) മത്സരവും ഉണ്ടായിരുന്നു.ഇന്ത്യൻ സ്കൂൾ ഇസ ടൌൺ ക്യാമ്പസിൽ 30 ഡിസംബർ 2020 ന് നടന്ന ചടങ്ങിൽ ഫലപ്രഖ്യാപനവും വിജയികളെ ആദരിക്കുകയും ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി ശ്രീ പീയൂഷ് ശ്രീവാസ്തവ ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു, കൂടാതെ വിജയികളായവർക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല
ചടങ്ങിൽ സന്നിഹിതരായിരുന്നു .

ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ/എക്‌സ് ഒഫീഷ്യോ അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറി നിഷാ രംഗരാജൻ, ജോയിന്റ് സെക്രട്ടറിയും സ്‌പെക്‌ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ്മ, സ്‌പെക്‌ട്ര ജോയിന്റ് കൺവീനർ മുരളീകൃഷ്ണൻ , ടൈറ്റിൽ സ്പോൺസർ ഫേബർ കാസ്റ്റലിന്റെ റെപ്രസെന്ററ്റീവ് അലോക് ശർമ്മ, ഐസിആർഎഫ് അംഗങ്ങളായ ജോൺ ഫിലിപ്പ്, സുനിൽ കുമാർ, ശ്രീധർ, സുരേഷ് ബാബു, മുരളി നോമൂല, ജവാദ് പാഷ, പങ്കജ് മാലിക്, സുബൈർ കണ്ണൂർ, സുധീർ തിരുനിലത്ത്, ശിവകുമാർ, നാസർ മഞ്ചേരി, കെ ടി സലിം, ഫ്ലോറിൻ മത്യാസ്, ഹരി, ചെമ്പൻ ജലാൽ , പവിത്രൻ നീലേശ്വരം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാഗഡ് സമാജിന്റെ കച്ചി ഗോഡി നൃത്തം, തെലുങ്ക് കലാസമിതിയുടെ ലംബാഡി നൃത്തം, നൂപുര ക്ലാസിക്കൽ ആർട്‌സിന്റെ സെമി ക്ലാസിക്കൽ നൃത്തം, മുൻ ടെസ്റ്റ് ക്രിക്കറ്ററും ബൗളിംഗ് പരിശീലകനുമായ ഭരത് അരുണിന്റെ മോട്ടിവേഷണൽ പ്രസംഗം എന്നിവയും ഉണ്ടായിരുന്നു.കലാമത്സരത്തിനായി വിദ്യാർത്ഥികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ.ഓരോ ഗ്രൂപ്പിലെയും ബഹറിനിൽ നിന്നുള്ള മികച്ച 5 വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.

ഗ്രൂപ്പ് 1 ലെ വിജയി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ചിന്മയി മണികണ്ഠൻ, രണ്ടാം സ്ഥാനം സേക്രഡ് ഹാർട്ട് സ്‌കൂളിലെ ആൻഡ്രിയ സോ ജിയ സുവാൻ, മൂന്നാം സ്ഥാനം ഏഷ്യൻ സ്‌കൂളിലെ കൗശിക മുരളി കുമാർ, നാലാം സ്ഥാനം ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ അധുന ബാനർജി, അഞ്ചാം സ്ഥാനം ഇന്ത്യൻ സ്കൂൾ റിഫയിലെ അനായ് കൃഷ്ണ കാവശ്ശേരി എന്നിവരാണ്.ഗ്രൂപ്പ് 2 ലെ ജേതാവ് ഏഷ്യൻ സ്‌കൂളിലെ ആഷർ അനീഷ്, രണ്ടാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ ദേവിക പൊഴിക്കൽ ശ്രീകുമാർ, മൂന്നാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ ശ്രീഹരി സന്തോഷ്, നാലാം സ്ഥാനം ദി ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ എലീന പ്രസന്ന, , അഞ്ചാം സ്ഥാനം ന്യൂ ഇന്ത്യൻ സ്‌കൂളിലെ ദേവതാനയ് ചക്കരയൻ എന്നിവരാണ്.

ഗ്രൂപ്പ് 3 ലെ ജേതാവ് ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ അനന്യ കെ എസ്, രണ്ടാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ അസിത ജയകുമാർ, മൂന്നാം സ്ഥാനം ഏഷ്യൻ സ്‌കൂളിലെ ദേവ്‌ന പ്രവീൺ, നാലാം സ്ഥാനം ഏഷ്യൻ സ്‌കൂളിലെ ഗണേഷ് ശ്രീ ചന്ദ്ര, അഞ്ചാം സ്ഥാനം ന്യൂ ഇന്ത്യൻ സ്കൂളിൽ നിന്ന് ഹന്ന സാറ സോളമൻ.ഗ്രൂപ്പ് 4 ലെ വിജയി ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ ശ്രീ ഭവാനി വിവേക്, രണ്ടാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ കീർത്തന സജിത്ത്, മൂന്നാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെ സ്വാതി സജിത്ത്, നാലാം സ്ഥാനം ന്യൂ ഇന്ത്യൻ സ്‌കൂളിലെ വന്ദന രമേഷ്, അഞ്ചാം സ്ഥാനം ന്യൂ മില്ലേനിയം സ്കൂളിൽ നിന്നുള്ള അർപിത എലിസബത്ത് സാം.ഗ്രൂപ്പ് അഞ്ചിലെ വിജയി വികാസ് കുമാർ ഗുപ്ത, രണ്ടാം സ്ഥാനം റൂഡി ഡി പെരെ, മൂന്നാം സ്ഥാനം കാർലോ ആഞ്ചലോ പാപ്പ, നാലാം സ്ഥാനം നേഹ ആൻ സജി, അഞ്ചാം സ്ഥാനം ജീസസ് റാമോസ് തേജഡ എന്നിവരാണ്.ഓരോ ഗ്രൂപ്പിലെയും ബഹ്റൈന് പുറമെയുള്ള രാജ്യങ്ങളിലെ മികച്ച 5 വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും നൽകും.

സ്പെക്ട്ര ഇന്റർനാഷണൽ 2022 ഗ്രൂപ്പ് 1 ജേതാവ് ജെനുകി കെനാര ഡി സിൽവ, ശ്രീലങ്ക, രണ്ടാം സ്ഥാനം അഭിരാമി അനീഷ്, ഇന്ത്യ; മൂന്നാം സ്ഥാനം രൂപ്ജോത് കൗർ, ഇന്ത്യ; നാലാം സ്ഥാനം സാൻവിസഞ്ചിത, ഇന്ത്യ; അഞ്ചാം സ്ഥാനം എബിൻ ജോസ് ആന്റോ, ഇന്ത്യ.ഗ്രൂപ്പ് 2 വിജയി ശ്രീപാർവ്വതി ടി പി, ഇന്ത്യ; രണ്ടാം സ്ഥാനം ഭൗമിക് ഡി നായർ ഇന്ത്യ; മൂന്നാം സ്ഥാനം Aayal Cil.M.N, India; നാലാം സ്ഥാനം ദേവിക അരുൺ, ഇന്ത്യ; അഞ്ചാം സ്ഥാനം സുനിസ്ക അയോൺ, ഇന്ത്യ.ഗ്രൂപ്പ് 3 വിജയി ശ്രീലങ്കയിലെ തെഹാര ബിനുലി ഡി സിൽവ, രണ്ടാം സ്ഥാനം ആർ.ജെയ് ഹർനി, ഇന്ത്യ; മൂന്നാം സ്ഥാനം ഭാഗ്യസുധാകരൻ, ഇന്ത്യ നാലാം സ്ഥാനം കൃഷ്ണ മഹേഷ്, ഖത്തർ; അഞ്ചാം സ്ഥാനം അലോണ സൺസൺ, യു കെ.

ഗ്രൂപ്പ് 4 ജേതാവ് ജാസ്പർ ജോൺ എലാഗോ, ഫിലിപ്പീൻസ്; രണ്ടാം സ്ഥാനം കൃഷ്ണ അശോകകുമാർ, ഖത്തർ; മൂന്നാം സ്ഥാനം വർഷ എസ് മേനോൻ, ഖത്തർ; നാലാം സ്ഥാനം ലക്ഷ്യ നായിക്, ഇന്ത്യ; അഞ്ചാം സ്ഥാനം ശ്രീഹരി, ഇന്ത്യ;കൂടാതെ എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കുചെർന്നതിനുള്ള സർട്ടിഫിക്കറ്റും നൽകും.വിജയിച്ച കുട്ടികളുടെ എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2023 -ലെ വാൾ, ഡെസ്‌ക്‌ടോപ്പ് കലണ്ടറുകളിൽ ഉൾപ്പെടുത്തി. ഈ കലണ്ടറുകൾ ചടങ്ങിൽ വെച്ച് ബഹുമാനപെട്ട ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പ്രകാശനം ചെയ്ദു.2009-ൽ സ്പെക്ട്ര ആരംഭിച്ചത് മുതൽ ഈ കാര്ണിവലിനെ പിന്തുണയ്ക്കുന്ന ഫേബർ കാസ്റ്റൽ ആയിരുന്നു ഈ വർഷത്തെയും ടൈറ്റിൽ സ്പോൺസർ.മത്സരത്തിൽ നിന്നുള്ള മൊത്തം വരുമാനം, പ്രതിമാസം 125 ബി.ഡി.യിൽ താഴെ വേതനം ലഭിക്കുന്ന, ബഹറിനിൽ മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു കുടുംബക്ഷേമ നിധിയിലേക്ക് മാറ്റി വെയ്ക്കുന്നു.

ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതു ക്ഷേമത്തിനായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ 1999-ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐ.സി.ആർ.എഫ്. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് കൈത്താങ്ങ് നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇതിൽ നിയമസഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം, കൗൺസിലിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. ICRF അതിന്റെ തുടക്കം മുതൽ ദുരിതസമയത്ത് ആയിരക്കണക്കിന് നിർദ്ധനരായ കുടുംബങ്ങളെ പിന്തുണച്ചിട്ടുണ്ട്.

Leave A Comment