ഇൻഡിഗോ എയർലൈൻസിന്റെ പേരിൽ വ്യാപക ജോലി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ഉദ്യോഗസ്ഥർ

  • Home-FINAL
  • Business & Strategy
  • ഇൻഡിഗോ എയർലൈൻസിന്റെ പേരിൽ വ്യാപക ജോലി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ഉദ്യോഗസ്ഥർ

ഇൻഡിഗോ എയർലൈൻസിന്റെ പേരിൽ വ്യാപക ജോലി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ഉദ്യോഗസ്ഥർ


പ്രമുഖ എയർലൈൻ ഗ്രൂപ്പായ ഇൻഡിഗോയുടെ പേരിൽ വ്യാപക ജോലി തട്ടിപ്പ്. തിരുവനന്തപുരം എയർപോർട്ടിലെ മെഡിക്കൽ ടീമിൽ ജോലിയുണ്ടെന്നറിയിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംഘം വ്യാപകമെന്നും ജാഗ്രത വേണമെന്നും ഇൻഡിഗോ അറിയിച്ചു.അരലക്ഷം രൂപയിലധികം ശമ്പളം, ഭക്ഷണ താമസ സൗകര്യങ്ങൾ സൗജന്യം. ഇന്റർനെറ്റിൽ നഴ്‌സിംഗ് ജോലികൾ തിരയാറുള്ള തിരുവനന്തപുരം കരകുളം സ്വദേശിനി നിമ്മി കൃഷ്ണയുടെ ഇൻസ്റ്റാളേഷനിലേക്ക് ആകർഷകമായ ഓഫറുകൾ നിരത്തിയാണ് പരസ്യമെത്തുന്നത്.തട്ടിപ്പുകൾ വ്യാപകമെന്നും വൻ തുകകൾ നഷ്ടമായവർ പരാതികളറിയിക്കുന്നുണ്ടെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇൻഡിഗോയുമായി ഒരു ബന്ധവുമില്ല. എല്ലാ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഇൻഡിഗോ തിരുവനന്തപുരം എയർപോർട്ട് മാനേജർ വിജിത് പറഞ്ഞു.

Leave A Comment